Login

Sign Up

After creating an account, you'll be able to track your payment status, track the confirmation.
Username*
Password*
Confirm Password*
First Name*
Last Name*
Email*
Phone*
Contact Address
Country*
* Creating an account means you're okay with our Terms of Service and Privacy Statement.
Please agree to all the terms and conditions before proceeding to the next step
Prefer to Login with Social Media

Already a member?

Login

കേരള പ്രവാസി അസോസിയേഷൻ (KPA)

കേരള പ്രവാസി അസോസിയേഷൻ (KPA) ജാതിക്കും മതത്തിനും അതീതമായ സ്വന്തന്ത്ര കാഴ്ചപ്പാടുള്ള പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒരു കൂട്ടായ്മ ആണ്. ആഗോളതലത്തിൽ കേരള Pravasi അസോസിയേഷൻ പ്രവാസി അസോസിയേഷൻ – Pravasi Association – എന്ന സംഘടനയുടെ കേരള ഘടകമാണ്. എന്തുകൊണ്ട് കേരള പ്രവാസി അസോസിയേഷൻ അല്ലെങ്കിൽ പ്രവാസി അസോസിയേഷൻ?ആകെയുള്ള 34.5 മില്യൺ ജനസംഖ്യയിൽ 2.5 മില്യൺ ജനങ്ങൾ NRI ‘s അല്ലെങ്കിൽ Migrants ആയി വെസ്റ്റ് ഏഷ്യ, യൂറോപ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. കേരളത്തിന്റെ 36.8 % GDP ഫണ്ട് ചെയ്യുന്നത് മേല്പറഞ്ഞ 2.5 മില്യൺ ജനങ്ങളുടെ റെമിറ്റൻസ് ആണ്. ഇനി ഇന്ത്യ ഒട്ടാകെ എടുത്താലോ, 20 million മേലെയുള്ള പുറം ലോകത് ജോലി ചെയ്തു ജീവിക്കുന്ന ഇന്ത്യക്കാരിൽ, പകുതിയോളം ഗൾഫ് നാടുകളിൽ മാത്രമാണുള്ളത്. കേരളം പ്രധാനമാണ് കാരണം നാലിൽ ഒരു ഇന്ത്യൻ Pravasi കേരളത്തിൽ നിന്നാണ്. നമ്മുടെ കണ്ണ് തുറപ്പിക്കുന്ന കുറെയധികം കാര്യങ്ങളുമായാണ് ഈ COVID 19 കാലം കടന്നു പോകുന്നത്

1. പ്രവാസികൾ ഒരു സംഘടിത ശക്തി ആയിരുന്നെങ്കിൽ ഒരു പരിധി വരെ നമ്മുടെ പ്രവാസി സഹോദരങ്ങളുടെ കഷ്ടപ്പാടുകളും, മരണം വരെയും ഒഴിവാക്കാമായിരുന്നു

2. പ്രവാസ ലോകത് നമ്മൾ അനുഭവിക്കുന്ന കഷ്ടപാടുകൾക് സഹായങ്ങൾ കണ്ടെത്താൻ, പ്രശ്നങ്ങളിൽ ഇടപെടാൻ, പ്രവാസികളായ നമ്മുടെ നാട്ടിലുള്ള കുടുംബങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ നമുക് സങ്കടിച്ചേ മതിയാവു

3. നമുക്കാവശ്യം പരസ്പരം കുറ്റപ്പെടുത്തുന്ന ട്രഡീഷണൽ രാഷ്ട്രീയക്കാരനെ അല്ല. നമ്മുടെ ദൈനംദിന പ്രശ്നങ്ങൾ മനസിലാകുന്ന, പരിഹാരം കാണാൻ കഴിയുന്ന നമുക്കിടയിലുള്ള ജന പ്രതിനിധികളെ ആണ്.

4. ജോലി നഷ്ടപ്പെട്ട്, ബിസിനസ് നഷ്ടത്തിലായി തിരിച്ചു വരുന്ന പ്രവാസികളുടെ പുനരുദ്ധാരണം കേരള ഗവണ്മെന്റോ ഇന്ത്യ ഗവണ്മെന്റോ സീരിയസ് ആയി എടുക്കുന്നത് നമ്മൾ കാണുന്നില്ല – കാരണം നമ്മൾ ഒരു സംഘടിത ശക്തി അല്ല

5. പ്രവാസികളുടെ എക്സ്പീരിയൻസ്, മറ്റുള്ള രാജ്യക്കാരുടെ കൂടെ ജീവിച്ച ജോലി ചെയ്തുള്ള പരിജയം, അറിവ് , കഷ്ടപെടാനും കാര്യങ്ങൾ നടത്താനുമുള്ള കഴിവുകൾ – ഇതെല്ലം ഉപയോഗപ്പെടുത്തി ഒരു സ്വയം പര്യാപ്ത കേരളം കെട്ടിപ്പടുക്കാൻ എന്തുകൊണ്ട് ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നില്ല – കാരണം പ്രവാസികൾ ഒരു സംഘടിത ശക്തി അല്ല

6. 15 വര്ഷം രാജ്യ സേവനം നടത്തുന്ന പട്ടാളക്കാരനു മുതൽ, 5 വര്ഷം പൂർത്തിയാകുന്ന ജനസേവകന് വരെ പെൻഷൻ കൊടുക്കുന്ന നമ്മുടെ നാട്ടിൽ എന്ത് കൊണ്ട് 30 ശതമാനം വരുന്ന കേരള സംസഥാനത്തിന്റെ വരുമാനം റെമിറ്റൻസ് ആയി അയക്കുന്ന പ്രവാസികൾക്ക് പെൻഷൻ ഇല്ലാത്തത് – കാരണം പ്രവാസികൾ ഒരു സംഘടിത ശക്തി അല്ല എന്നുള്ളത് തന്നെ.

7. വർഷങ്ങൾക് മുന്നേ ഉണ്ടാക്കിയ Migration Act ഇന്റെ വെളിച്ചത്തിലാണ് നമ്മുടെ ഇന്ത്യ ഗവണ്മെന്റ് ഇപ്പോഴും പ്രവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്. മാറി മാറി വന്ന കേന്ദ്ര കേരള ഭരണങ്ങൾ കേരളത്തിൽ നിന്നും നമ്മൾ ഉൾപ്പടെ തൈരഞ്ഞെടുത്ത എംപി മാർ, ഇവർക്കൊക്കെ പ്രവാസികളോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ ഈ കാലഹരണപ്പെട്ട Migration Act എന്നോ നമുക് വേണ്ടി മാറ്റി എഴുതിയേനെ.

8. ECNR ഇനത്തിൽ, Indian Community Welfare Fund ഇനത്തിൽ പ്രവാസികളുടെ കയ്യിൽ നിന്നും വാങ്ങിയ 50,000 കോടിയോളം രൂപ ഇന്ത്യ ഗവണ്മെന്റ് ഇന്റെ കയ്യിൽ ഉള്ളപ്പോഴാണ് പ്രവാസികളായ നമ്മൾ അമിത ചാർജ് നൽകി നാട്ടിലേക്കുള്ള ചാർട്ടർ ഫ്ലൈറ്റും നോക്കി ഇരിക്കുന്നത്. പ്രവാസികൾ ഒരു സംഘടിത ശക്തി ആയിരുന്നെങ്കിൽ ഈ ചൂഷണം നടക്കുമായിരുന്നോ?

നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു – പ്രവാസി അസോസിയേഷൻ എന്ന ഗ്ലോബൽ സംഘടിനയിലേക്കും കേരള പ്രവാസി അസോസിയേഷൻ എന്ന സംസ്ഥാന ഘടകത്തിലേക്കും.

Join https://pravasiassociation.com/ and enter your details to become a member.

നമ്മൾ മുൻകൈ എടുക്കുന്ന പ്രവർത്തന മേഖലകൾ

http://www.pravasijobs.com/ – പ്രവാസി അസോസിയേഷൻ മെമ്പർമാർക്കും അവരുടെ കുടുംബങ്ങൾക്കും ജോലികൾ സെർച്ച് ചെയ്യാനും അപ്ലൈ ചെയ്യാനുമുള്ള വെബ്സൈറ്റ്

http://pravasivoice.com/ – പ്രവാസി അസോസിയേഷൻ മെമ്പർമാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായത്തിനും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുമുള്ള 24/7 available ആയ Mobile App

https://pravasibusiness.com/ – പ്രവാസി അസോസിയേഷൻ മെമ്പർമാരുടെ ബിസിനസ് ലിസ്റ്റ് ചെയ്യാനും പ്രൊമോട്ട് ചെയ്യാനുമുള്ള വെബ്സൈറ്റ്