കേന്ദ്ര കേരള സർക്കാരുകളുടെ പ്രവാസിവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ പ്രതിഷേധം വിജയിപ്പിക്കുക: കേരള പ്രവാസി അസോസിയേഷൻ
കേന്ദ്ര കേരള സർക്കാരുകളുടെ പ്രവാസിവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ കേരള പ്രവാസി അസോസിയേഷൻ ആഹ്വാനം ചെയ്ത പ്രതിഷേധം വിജയിപ്പിക്കുവാന്‍ കേരള പ്രവാസി അസോസിയേഷൻ അഭ്യര്‍ത്ഥിച്ചു.
ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. 1) കേരള പ്രവാസി അസോസിയേഷൻ പേജ് ലൈക് ചെയ്യുക, 2) താഴെ പറയുന്ന ഏതെങ്കിലും ഒരു മുദ്രാവാക്യം ഉപയോഗിച്ച കേരള പ്രവാസി അസോസിയേഷൻ പേജിൽ #pravasilivesmatter എന്ന ഹാഷ്ടാഗ് ഉപയോഗിച്ച പോസ്റ്റ് ചെയ്യുക 3) നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഈ message ഷെയർ ചെയ്യുക
ഉദാഹരണത്തിന്
#pravasilivesmatter we need FREE evacuation flights from Jeddah IMMEDIATELY or
#pravasilivesmatter 5 വർഷത്തിൽ കൂടുതൽ പ്രവാസി ആയി ജോലി ചെയ്ത് തിരിച്ച നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തുക
ഗവണ്മെന്റ് പ്രവാസികളിൽ നിന്നും ECNR ഇനത്തിൽ പിരിച്ച 54,000 കോടിയിൽ പരം രൂപ ഉപയോഗിച്ച പ്രവാസികളെ ഉടനെ തന്നെ ചാർട്ടർ ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്ത ഫ്രീ ആയി നാട്ടിൽ എത്തിക്കുക,
രാഷ്ട്രീയത്തിനതീതമായി സന്നദ്ധ സംഘടനകൾ ചാർട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന ഫ്ലൈറ്റുകൾക് ഓരോ പാസ്സന്ജറിനും 100 USD മാത്രം ചാർജ് ചെയ്ത എയർ ഇന്ത്യ അല്ലെങ്കിൽ ഇന്ത്യൻ എയർലൈൻസ് aircraft കൾ വിട്ടുകൊടുക്കുക
ജോലി പോയി തിരിച്ച നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് അടിയന്തിര സഹായമായി ഓരോ കുടുംബത്തിനും 15,000 രൂപ വീതം ആറുമാസത്തേക്ക് നല്‍കുക
5 വർഷത്തിൽ കൂടുതൽ പ്രവാസി ആയി ജോലി ചെയ്ത് തിരിച്ച നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തുക
10 ലക്ഷം രൂപ വരെയുള്ള പ്രവാസികളുടെ കട ബാധ്യതകൾ എഴുതി തള്ളുക
ജോലിയില്ലാത്ത പ്രവാസികളുടെ യോഗ്യരായ മക്കൾക്കു ഗവണ്മെന്റ് സർവിസിൽ മുൻഗണന നൽകുക
കേരള ഗവണ്മെന്റ് വിവിധ വേദികളിൽ പ്രവാസികൾക്കായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍.
മുഴുവന്‍ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും, അനുഭാവികളും pravasilivesmatter എന്ന ഹാഷ്ടാഗ് (#) ഉപയോഗിച്ച https://www.facebook.com/Keralapravasiassociation/ പേജിൽ പോസ്റ്റ് ചെയ്ത പ്രതിഷേധിക്കണമെന്ന് കേരള പ്രവാസി അസോസിയേഷൻ അഭ്യര്‍ത്ഥിച്ചു.
#pravasilivesmatter#keralapravasiassociation
www.pravasiassociation.com